ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കുന്നു; പിണറായിക്ക്‌ രാജിവെക്കേണ്ടി വരും-പി.സി ജോര്‍ജ്‌


1 min read
Read later
Print
Share

തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ ഉത്തരവിനെതിരെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍: ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ ഉത്തരവിനെതിരെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ്. നേതൃത്വത്തില്‍ തൃശ്ശൂരില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചത്. തൃശ്ശൂര്‍ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി. വിജയിച്ചുകഴിഞ്ഞു. തൃശ്ശൂരില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി വിജയന്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Content Highlights: pc george says about thechikottukav ramachandran, thrissur pooram and kerala loksabha election

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്: വി.മുരളീധരന്‍

Dec 26, 2015


mathrubhumi

1 min

പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

Dec 8, 2017