കോട്ടയം: പാലായില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പരിഗണനയെന്ന് പി.ജെ.ജോസഫ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ ചിഹ്നം നല്‍കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പാലായില്‍ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. മാണി സാര്‍ പോലും 4200 വോട്ടുകള്‍ക്കാണ് ജയിച്ചത്. അതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും എല്ലാ ഘടകകക്ഷികളും ചേര്‍ന്ന് തീരുമാനമെടുക്കും. ഞായറാഴ്ച യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ല.- പി.ജെ.ജോസഫ് പ്രതികരിച്ചു.
മാണി കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ.മാണി വിഭാഗം സമ്മര്‍ദം തുടരുകയാണ്. നിഷ ജോസ് കെ.മാണിയുടെ പേര് ഉയരുമ്പോള്‍ ജയസാധ്യതയുടെ സംശയത്തില്‍ പൊതുസമ്മതന്‍ വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
Content Highlights: Party will provide party symbol only to candidate who have chance to win says joseph
Share this Article
Related Topics