കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥിനെതിരെയാണ് കേസെടുത്തത്. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നതാണ് കേസ്.
കണ്ണൂര്‍ സ്വദേശിയായ ശ്രീനാഥിനെ സംഭവത്തിന് പിന്നാലെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഐപിസി 326 ബി വകുപ്പാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകളും ചുമത്തണമെന്ന ആവശ്യവുമായി ബിന്ദുവിനെ അനുകൂലിക്കുന്നവര്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍കൂടി ഈ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, തൃപ്തി ദേശായി അടക്കമുള്ളവര്‍ സംരക്ഷണം ആവശ്യപ്പെട്ടെത്തിയ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നാമജപം നടത്തിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlights: paper pepper spray attack against Bindu Ammini, Police registered case
Share this Article
Related Topics