തൃശൂര്‍: മണ്ണുത്തി- ഇടപ്പള്ളി പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിര്‍മ്മാണ കമ്പനി കോടികള്‍ കൊയ്യുന്നു. നിര്‍മ്മിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ കരാര്‍ കമ്പനി 65 ശതമാനം പിരിച്ചെടുത്തു. 2028 വരെ കമ്പനിക്ക് ടോള്‍ പിരിക്കാനുള്ള അനുമതിയുമുണ്ട്.
ആകെ 721.17 കോടി രൂപയാണ് പാതയുടെ നിര്‍മ്മാണത്തിനായി കമ്പനി ചിലവഴിച്ചത്. 9-2-2012 മുതല്‍ 2017 ഏപ്രില്‍ 30 വരെ 454.89 കോടി രൂപ ഇതിനോടകം തന്നെ കമ്പനി ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തു കഴിഞ്ഞു.
ഏറ്റവും പുതിയ കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് കഴിയും. അഞ്ചുവര്‍ഷം കൊണ്ട് 65 ശതമാനം പിരിച്ചെടുത്ത കമ്പനി കൊള്ളലാഭമാണ് കൊയ്യുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.ബാക്കിയുള്ള 35 ശതമാനം പിരിക്കാന്‍ ഇനി 11 വര്‍ഷം കമ്പനിക്ക് ഉണ്ടെന്നിരിക്കെ കരാര്‍ റീ സര്‍വ്വെ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
2012ല്‍ കരാര്‍ നല്‍കുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോള്‍പ്ലാസ വഴി കടന്നപോയിരുന്നത്. ഇന്ന് അത് 24000 വാഹനങ്ങളായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. ഈ ആനുപാതിക കണക്കുകള്‍ നോക്കുമ്പോള്‍ 2028 ആകുമ്പോഴേക്കും 2500-3000 കോടി രൂപ കമ്പനിക്ക് പിരിച്ചെടുക്കാനാകും.
വാഹനങ്ങളുടെ ബാഹുല്യത്തിന് ആനുപാതികമായി ടോള്‍ നിരക്ക് കുറക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.
Share this Article
Related Topics