തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് ടോള്‍പ്ലാസയിലേക്ക് സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് എ.ഡി.എം അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിനായി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്.
ഒരു വരിയില്‍ അഞ്ച് വാഹനങ്ങളുണ്ടെങ്കില്‍ ടോള്‍ ഗേറ്റ് തുറക്കുമെന്നായിരുന്നു ഗതാഗത നിയന്ത്രണത്തിനായി ടോള്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ ഇക്കാര്യം പാലിക്കാന്‍ കരാര്‍ കമ്പനി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു. പതിയ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിനായി ടോള്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് എ.ഡി.എം സമരക്കാരെ അറിയിച്ചു.
ഈമാസം 17 ാം തീയതി ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ടോള്‍ കമ്പനി അധികൃതരുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് പുതിയ ഗതാഗത പരിഷ്‌കാരത്തിന് തുടക്കം കുറിക്കാനാണ് തീരുമാനം.
Share this Article
Related Topics