കൊച്ചി: പാലാരിവട്ടം മേല്‍പാലം ക്രമക്കേടില്‍ എല്ലാവര്‍ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്. മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തത്.. മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയെന്ന് പരിശോധിക്കല്‍ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നല്‍കുന്ന ജോലി മാത്രമെ ഉള്ളൂ. അത് കഴിഞ്ഞ് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കും. അന്വേഷണം വന്നാല്‍ അതിനോട് സഹകരിക്കല്‍ പൗരന്റെ കടമയാണ്. ഇ.ശ്രീധരനൊക്കെ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം അഴിമതി സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നെന്ന കെ.ബി.ഗണേഷ് കുമാറിന്റെ അവകാശവാദം ഇബ്രാഹിംകുഞ്ഞ് തള്ളി. ഗണേഷ് കുമാര്‍ ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: palarivattom flyover scam-ibrahim kunju response
Share this Article
Related Topics