കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, ആര്‍ഡിഎസ് പ്രൊജക്ട്‌സ് കമ്പനിയുടെ എം.ഡി. സുമിത്ത് ഗോയല്‍, ആര്‍ബിഡിസി മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
പാലാരിവട്ടം അഴിമതിക്കേസില്‍ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത്. ഇപ്പോള്‍ 67 ദിവസം ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്.
ജാമ്യം തേടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ പ്രതികള്‍ ആദ്യം സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതിനിടെ പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനിടെ ടി.ഒ.സൂരജ് വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ടശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Content Highlights: palarivattom flyover scam; to sooraj and other two accused gets bail from highcourt
Share this Article