പാലം നിർമാണത്തിന് മുൻകൂർ പണം നല്‍കിയത് കീഴ് വഴക്കം തെറ്റിച്ച്- ടി.ഒ.സൂരജിനെതിരേ മന്ത്രി ജി.സുധാകരൻ


1 min read
Read later
Print
Share

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി.ഒ.സൂരജിനെതിരേ മന്ത്രി ജി.സുധാകരന്‍. മരാമത്ത് ജോലികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്വഴക്കം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ടി.ഒ.സൂരജിന്റെ 24 ഉത്തരവുകള്‍ താന്‍ തന്നെ റദ്ദാക്കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വിജിലന്‍സ് സ്വതന്ത്രമായി മുന്നോട്ട് പോകുമെന്നുംമന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ ടി.ഒ.സൂരജിനെ വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്ന അതേ ആരോപണം വീണ്ടും ഉന്നയിക്കുകയാണ് ചെയ്തത്. പാലംനിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ പണം മുന്‍കൂര്‍ നല്‍കുന്നതിനായി അന്നത്തെ മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞാണ്‌ അനുമതി നല്‍കിയത്. തുടര്‍ന്നാണ് പണം നല്‍കുന്നതിന് ധാരണയായതെന്നും ടി.ഒ. സൂരജ് വിജിലന്‍സ് അന്വേഷണ സംഘത്തിന്‌ മുന്നില്‍ ആവര്‍ത്തിച്ചു.

മൊബിലൈസേഷന്‍ ഫണ്ട് പലിശ രഹിതമായാണ് അനുവദിച്ചിരുന്നത്. താന്‍ ഇടപെട്ടാണ് അതിന് പലിശ ഈടാക്കാന്‍ തീരുമാനിച്ചത്. 8.25 കോടി രൂപ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് നല്‍കിയതില്‍ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നല്‍കിയത്.ഏഴ് ശതമാനം പലിശ കിട്ടിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും സൂരജ് വ്യാഴാഴാചയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു.

Content Highlights: Palarivattom flyover scam G Sudhakaran against TO Sooraj

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സ്‌കൂള്‍ പരിസരത്തെ കഞ്ചാവ് കച്ചവടം: നാലുപേര്‍ അറസ്റ്റില്‍

Jun 5, 2018


mathrubhumi

1 min

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി: ടി.വി അനുപമ ആലപ്പുഴ കളക്ടര്‍

Aug 16, 2017


Obituary

1 min

ചരമം - കെ പത്മനാഭന്‍ നമ്പ്യാര്‍

Sep 25, 2021