കൊച്ചി: പാലാരിവട്ടം കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്.
ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചത് മന്ത്രിയുടെ നിർദേശപ്രകാരമാണെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അതിനിടെ, പാലാരിവട്ടം പാലം കേസില്‍ അന്വേഷണം തടസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍മാണക്കമ്പനിയായ ആര്‍.ഡി.എസിന് കരാറിന്റെ ഭാഗമായാണോ മുന്‍കൂര്‍ പണം നല്‍കിയതെന്നും പാലം പൊളിക്കേണ്ടത് യാഥാര്‍ഥ്യമല്ലേയെന്നും കോടതി ചോദിച്ചു. ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.എന്നാല്‍ സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്ന് ടി.ഒ.സൂരജ് ആവര്‍ത്തിച്ചു.
പാലത്തിന്റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സിനോട് കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
Content Highlights: palarivattom flyover scam case; vigilance will interrogate t o sooraj on wednesday
Share this Article
Related Topics