കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പാലത്തില്‍ 2183 വിള്ളലുകളും ആറ് വളവുകളും ഉള്ളതായാണ് റിപ്പോര്‍ട്ട്. 99 വിള്ളലുകള്‍ക്ക് മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ടെന്നും ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ വീണ്ടും വലുതാകാനിടയുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേല്‍പ്പാലം ഗുരുതരാവസ്ഥയിലാണെന്ന് ചെന്നൈ ഐഐടി ഉള്‍പ്പെടെ കണ്ടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് നിയമിച്ച പ്രത്യേക അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്. തൃപ്പയാര്‍ എന്‍ജിനീയറിങ് കോളേജിലെ സ്ട്രക്ചറല്‍ വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗവും പരിശോധന നടത്തിയിരുന്നു.
ഇവരുടെ സംയുക്തറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്ന് വിജിലന്‍സ് വിഭാഗം അറിയിച്ചു. ഇതിന് രണ്ടാഴ്ച സമയമെടുത്തേക്കമെന്നാണ് സൂചന.
Content Highlights: Palarivattom Flyover Vigilence submitted enquiry report in High Court
Share this Article
Related Topics