കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, നിര്‍മ്മാണത്തിന് കരാറെടുത്ത ആര്‍ഡിഎസ് പ്രൊജക്റ്റസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത്ത് ഗോയല്‍ , കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയിയാണ് തള്ളിയത്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ നിലപാട് കോടതി ശരിവെക്കുകയായിരുന്നു.
44 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി, 2016 ഒക്‌ടോബര്‍ 12ന് ഉദ്ഘാടനം ചെയ്ത പാലത്തില്‍ ഒരു വര്‍ഷത്തിനകമാണ് വിള്ളലുകളും കുഴികളും രൂപപ്പെട്ടത്. രൂപകല്‍പന മുതല്‍ ഗുരുതര ക്രമക്കേട് നടന്നു എന്നായിരുന്നു വിജിലന്‍സ റിപ്പോര്‍ട്ട്. തുടര്‍ന്ന് എഫ് ഐ ആര്‍ റജിസ്റ്റർ ചെയ്തു. കരാര്‍ കമ്പനിയായ ആര്‍.ഡി.എസിന്റെ എം.ഡി. സുമിത് ഗോയലാണ് ഒന്നാം പ്രതി. മേല്‍പ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ രണ്ടാം പ്രതിയുമാക്കിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. രൂപരേഖയ്ക്ക് അനുമതി നല്‍കിയ കിറ്റ്കോ കമ്പനി ഉദ്യോഗസ്ഥരാണ് മൂന്നാം പ്രതികള്‍. മേല്‍പ്പാലം നിര്‍മിക്കാന്‍ നേതൃത്വം വഹിച്ച റോഡ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.
content highlights: palarivattom bridge scam bail rejected
Share this Article
Related Topics