പാലാ: രണ്ടില ചിഹ്നത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെ സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫിന്റെ നിര്‍ദേശം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ഇതിന് ശേഷം പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സൂക്ഷ്മപരിശോധനക്ക് ശേഷം നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടിരുന്നെന്നും അതുപ്രകാരം പത്രിക പിന്‍വലിക്കുമെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് നിര്‍ദേശിച്ചാല്‍ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിമതസ്ഥാനാര്‍ഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിര്‍ദേശം നല്‍കിയത്.
പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.
Content Highlights: Pala By Election joseph kandathil withdraw nomination after scrutiny
Share this Article
Related Topics