കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്.
അപകടകരമായ ഈ വെല്ലുവിളിയില്‍നിന്ന് തൃപ്തി പിന്മാറണം. ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനത്തിന് ബി.ജെ.പി പിന്തുണ നല്‍കും. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസി എന്ന രീതിയിലല്ല. വിശ്വാസികളെ വെല്ലുവിളിക്കാനാണ്. ഭരണഘടനാ ലംഘനം നടത്തിയെന്ന് പറയാന്‍ അവര്‍ ഭരണഘടനാ വിദഗ്ദയാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
Share this Article
Related Topics