തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോക കേരള സഭ ആഡംബരത്തിന്റെ പര്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് വര്‍ഷംകൊണ്ട് ലോക കേരള സഭ ഒരു ആഡംബര വസ്തുവായി പ്രവാസി മലയാളിള്‍ക്കും സര്‍ക്കാറിനും പ്രയോജനമില്ലാത്ത വേദിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക കേരള സഭയെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെ മറ്റെല്ലാ പദ്ധതികളും പോലെ തന്നെ ലോക കേരള സഭയും ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും പര്യായമായി മാറിയിരിക്കുകയാണ്. പ്രവാസികള്‍ക്ക് ഒരു സഹായവും ചെയ്തുകൊടുക്കാതെ അവരെ ആത്മഹത്യയിലേക്കും പ്രയാസങ്ങളിലേക്കും തള്ളിവിടുന്ന സര്‍ക്കാര്‍ ലോക കേരള സഭ നടത്തുന്നതില്‍ എന്ത് കാര്യമാണുള്ളത്.
സര്‍ക്കാരിന്റെ മറ്റു പദ്ധതികള്‍ പോലെ ലോക കേരള സഭയും ഒരു പൊള്ളയായ സംരഭമാണ്. ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതിയവരെല്ലാം നിരാശരാണ്. അതുകൊണ്ട് തന്നെ ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Content Highlights: Opposition Party leader ramesh Chennithala on LokaKerala Sabha
Share this Article
Related Topics