കൊച്ചി: ബെംഗളൂരു സ്വദേശിനിയായ യാത്രക്കാരിയുടെ കരണത്തടിച്ച ഓല ടാക്‌സി ഡ്രൈവര്‍ അറസ്റ്റിലായി. കിഴക്കമ്പലം സ്വദേശി സുനിലിനെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.
ലുലു മാളിന് സമീപത്തുനിന്ന് പനമ്പള്ളി നഗറിലേക്ക് ഓല ടാക്‌സിയില്‍ സഞ്ചരിച്ച സ്ത്രീയ്ക്കാണ് മര്‍ദ്ദനമേറ്റത്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡ്രൈവര്‍ കരണത്തടിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.
നെടുങ്കണ്ടത്തുനിന്ന് അറസ്റ്റിലായ ഡ്രൈവര്‍ സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Share this Article