അടൂര്‍: മാതൃഭൂമിയുടെ അടൂരിലെ മുൻ ലേഖകന്‍ ആര്‍.ആര്‍.മോഹന്‍ (ആര്‍.രാധാ മോഹന്‍- 72) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.50 നായിരുന്നു അന്ത്യം. അടൂര്‍ മലമേക്കര കല്ലും പുറത്ത് പരേതരായ രാമന്‍പിള്ളയുടേയും കമലാക്ഷിയമ്മയുടേയും മകനാണ്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം തിരുവനന്തപുരം ഔവര്‍ കോളേജ്, ശങ്കേഴ്‌സ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. അടൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പന്തളത്ത് മോഹന്‍ ആന്‍ഡ് പ്രദീപ് എന്ന സ്ഥാപനം നടത്തിയിരുന്നു.മൂന്നു പതിറ്റാണ്ടോളം മാതൃഭൂമിയുടെ അടൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചു.രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: കെ.ആര്‍.രാധാകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍), കെ.ആര്‍.രാധ, രാധിക, പരേതനായ കെ.ആര്‍.രാധാനന്ദന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.
Content Highlights: Obituary, R R Mohan, Adoor
Share this Article