പോലീസ് അതിക്രമം അംഗീകരിക്കാനാവില്ല: ഒ. രാജഗോപാല്‍


എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്.

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പോലീസിന്റെ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് ബിജെപി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞു.

എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടയില്‍ ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകള്‍ക്കെതിരായി വലിയ അതിക്രമമാണ് നടന്നത്. കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്തത്. ഈ രീതിയില്‍ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.

ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബം. അവര്‍ക്കാണ് ഡിജിപിയെ കാണാന്‍ അവസരം നല്‍കാതെ പോലീസ് ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. പഴയ സഖാക്കള്‍ക്കുവേണ്ടിയല്ല, പുത്തന്‍ പണക്കാരെ സംരക്ഷിക്കാന്‍വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടികള്‍ നിര്‍ത്തിവെച്ച് അവരെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022