ചങ്ങനാശ്ശേരി: എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ക്കെട്ടാനാണ് ശ്രമം നടക്കുന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി എന്‍.എസ്.എസ്.
എന്‍.എസ്.എസ് മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല. കോടിയേരിയുടെ ഉപദേശവും പരാമര്‍ശവും അജ്ഞത മൂലവും നിലവില സാഹചര്യങ്ങളില്‍ ഉണ്ടായ നിരാശ മൂലവുമാണ്. നവോത്ഥാന വിഷയങ്ങളെപ്പറ്റി കോടിയേരി പഠിക്കണമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു
രാഷ്ട്രീയത്തിനതീതമായ മതേതര നിലപാടാണ് എക്കാലവും എന്‍.എസ്.എസിന്. കോടിയേരിയുടെ പ്രസ്താവന എന്‍.എസ്.എസിനെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ടിരുന്ന പ്രസ്ഥാനമാണ് എന്‍.എസ്.എസ്. എന്‍.എസ്.എസിന് എന്നും ഒരേ നിലപാടാണ്. എന്‍.എസ്.എസ് എക്കാലവും വിശ്വാസികള്‍ക്കൊപ്പമാണ്. അക്കാര്യം കൊടിയേരി അറിയണം. എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്. ജനാധിപത്യവും സാമൂഹ്യനീതിയും ഈശ്വര വിശ്വാസവും മതേതരത്വവും രാജ്യനന്മയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നതാണ് എന്‍.എസ്.എസ് നിലപാടെന്നും ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു.
'കേരളം പിന്നിട്ട വഴികളും വര്‍ത്തമാനകാല ആദിവാസിയും' എന്ന വിഷയത്തില്‍ ആദിവാസി ക്ഷേമസമിതി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി കഴിഞ്ഞ ദിവസം എന്‍.എസ്.എസിനെ വിമര്‍ശിച്ചത്. മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കില്‍ കുടുംബാംഗങ്ങളോപ്പം വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടേനെയുന്നും ഇക്കാര്യത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും ഇത് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
content highlights: nss,kodiyeri balakrishnan, g.sukumaran nair, vanitha mathil,cpm, mannath padmanabhan