ചങ്ങനാശ്ശേരി: എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതെന്ന് കോടിയേരിയുടെ കാലുപിടിച്ച് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ്. ഇതില്‍ രാഷ്ട്രീയം കണ്ടിട്ടില്ല. എന്നാല്‍ ഇക്കാരണംകൊണ്ട് എന്‍എസ്എസിനെതിരെ വാളോങ്ങുവാനോ രാഷ്ട്രീയം ഉപദേശിക്കുവാനോ കോടിയേരി ബാലകൃഷ്ണനോ അനുയായികള്‍ക്കോ ധാര്‍മികമായ അവകാശമില്ലെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആക്ടിവിസ്റ്റുകളെ പോലീസ് സന്നാഹത്തില്‍ ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അത് നിര്‍ത്തിവെച്ചാല്‍ ആരുടെ വേണെങ്കിലും കാലുപിടിക്കാമെന്ന് കോടിയേരിയെ ഫോണില്‍ വിളിച്ച് പറഞ്ഞതാണ്. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആചാരസംരക്ഷണത്തിന് ഒപ്പം നില്‍ക്കാന്‍ എന്‍എസ്എസ് തീരുമാനിച്ചത്. സര്‍ക്കാരുമായി ഏതെങ്കിലും വിധത്തിലുള്ള വിലപേശലുകള്‍ നടത്തിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Content Highlights: NSS General Secretary g sukumaran nair, Kodiyeri Balakrishnan, Sabarimala Women Entry
Share this Article
Related Topics