പെരുന്ന (ചങ്ങനാശ്ശേരി): കാവി ഉടുത്തുകൊണ്ട് എന്‍.എസ്.എസ്സിനെ കാവി പുതപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നെഞ്ച് വിരിച്ചുകാട്ടി എന്‍.എസ്.എസ്സിനെ ഭയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. സൗമ്യമായി സമീപിക്കുന്നവരെ സഹായിക്കും. എന്‍.എസ്.എസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബി.ജെ.പി ശ്രമിക്കരുത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാതൃകയാക്കണം.
എന്‍.എസ്.എസ്സിന് ഒരു പാര്‍ട്ടിയോടും ചായ് വില്ല. ബി.ജെ.പിക്കാര്‍ എന്‍.എസ്.എസ്സിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണം. ബി.ജെ.പിയിലെ എല്ലാ നേതാക്കള്‍ക്കും എന്‍.എസ്.എസ്സിനോട് ശത്രുതയില്ല. നേതാക്കള്‍ക്കിടയിലെ ന്യൂനപക്ഷം മാത്രമാണ് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത്. ഇവരെ തിരുത്താന്‍ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Share this Article
Related Topics