ചങ്ങനാശ്ശേരി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി എന്‍ എസ് എസ്. മുന്നാക്ക സമുദായ കോര്‍പറേഷന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് എന്‍ എസ് എസ് ആരോപിച്ചു.
ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരിലുള്ള പത്രക്കുറിപ്പിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശമുള്ളത്. മുന്നാക്ക സമുദായ കോര്‍പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഉദ്യോഗസ്ഥ നിയമനത്തില്‍ അനാസ്ഥയുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പത്തുശതമാനം സംവരണം നടപ്പാക്കാന്‍ നടപടിയില്ല. മുന്നാക്ക വിഭാഗങ്ങളോട് സര്‍ക്കാരിന് അവഗണനയെന്നും പത്രക്കുറിപ്പില്‍ എന്‍ എസ് എസ് കുറ്റപ്പെടുത്തി. നേരത്തെ ശബരിമല വിഷയത്തിലടക്കം സര്‍ക്കാരിന് എതിരായ നിലപാടാണ് എന്‍ എസ് എസ് സ്വീകരിച്ചിരുന്നത്.
content highlights: nss criticises state government
Share this Article
Related Topics