പെരുന്ന: വനിതാ മതിലിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നവോത്ഥാനം ആരും എന്‍എസ്എസിനെ പഠിപ്പിക്കേണ്ടതില്ല. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായര്‍ പ്രതിനിധി സഭയില്‍ സംസാരിക്കുമ്പോഴായിരുന്നു സുകുമാരന്‍ നായരുടെ രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മന്നത്തിന്റെ പാതയിലല്ല എന്‍എസ്എസ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണവകാശം. ആചാരവും അനുഷ്ടാനവും എന്താണെന്നറിയാത്തവരാണ് എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. ഒരു സര്‍ക്കാര്‍ കൈയിലുണ്ടെന്ന് കരുതി വിശ്വാസത്തെ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വന്നാലും എന്‍എസ്എസ് തടയും. എന്‍എസ്എസിന് നേരെ ആരും കണ്ണുരുട്ടി വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. അംഗങ്ങള്‍ക്ക് രാഷ്ട്രീയമാകാം. സമദൂരത്തില്‍ എന്‍എസ്എസ് തുടരും. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടപെട്ടത് നായന്മാര്‍ക്ക് വേണ്ടി മാത്രമല്ല. എല്ലാവര്‍ക്കും വേണ്ടിയാണെന്നുമുള്ള ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
Content Highlights: sabarimala women entry, womens's wall, NSS , G.Sukumaran nair
Share this Article
Related Topics