കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ. അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കി.
സെപ്റ്റംബര്‍ മുപ്പതിനാണ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസ് അന്വേഷണത്തില്‍ അപാകതകളുണ്ട്. സാക്ഷികളെക്കാള്‍ പ്രതികള്‍ പറഞ്ഞ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് വിശ്വസിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പ്രതി ചേര്‍ത്തിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
content highlights: no need of cbi probe; government on periya double murder
Share this Article
Related Topics