തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറായി പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് ഷാഫി പറമ്പില്‍ സ്പീക്കര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയത്.
തിരുവനന്തപുരത്ത് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടവേയാണ് ഷാഫി പറമ്പിലിന്റെ പരാമര്‍ശം. പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങുകയും നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിയുകയുമായിരുന്നു.
Share this Article
Related Topics