തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിക്കുകയും അമ്മയ്ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ബാങ്കേഴ്സ് സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
നെയ്യാറ്റിന്‍കര മലയില്‍ക്കട ചന്ദ്രന്റെ ഭാര്യ ലേഖ(40) മകള്‍ വൈഷ്ണവി(19) എന്നിവരാണ് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ വൈഷ്ണവിയാണ് മരിച്ചത്. അതിഗുരുതരമായി പൊള്ളലേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട് നിര്‍മാണത്തിനായി 15 വര്‍ഷം മുമ്പ് ഇവര്‍ കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവായി മുതലും പലിശയും ചേര്‍ത്ത് ഇതുവരെ ആറ് ലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍, നാല് ലക്ഷത്തോളം രൂപ ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും തുക തിരിച്ചടയ്ക്കാനുള്ള സാമ്പത്തികശേഷി ഇവര്‍ക്കുണ്ടായിരുന്നില്ല. ഇതിനിടെയാണ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.
Content Highlights: neyyatinkara suicide, minister thomas issac response
Share this Article
Related Topics