നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍


മൃതദേഹം കണ്ടെത്തിയ വീട്ടില്‍ രണ്ട് ദിവസം മുന്‍പണ് ഈ സ്ത്രീ താമസത്തിനായി എത്തിയത്. മഹാരാഷ്ട്ര സ്വദേശികളാണ് മുമ്പും ഈ വീട്ടില്‍ താമസിച്ചിരുന്നുത്.

കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം നീരാവിലാണ് നാടിനെ നടുക്കിയ സംഭവം. ഇതേതുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

യുവതി ഇന്ന് രാവിലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. പരിശോധനയില്‍ ഈ സ്ത്രീ അല്‍പം മുമ്പ് പ്രസവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇവര്‍ താമസിക്കുന്ന വീടിനടുത്തുനിന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ രണ്ട് ദിവസം മുന്‍പാണ് ഈ സ്ത്രീ താമസത്തിനായി എത്തിയത്. മഹാരാഷ്ട്ര സ്വദേശികളാണ് മുമ്പും ഈ വീട്ടില്‍ താമസിച്ചിരുന്നത്.

ഈ വീട്ടില്‍ വെച്ചുതന്നെയാണ് യുവതി പ്രസവിച്ചതെന്നാണ് സൂചന. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കുട്ടിയെ കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram