തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേരളത്തിലെ കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് മന്ത്രി ജി. സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്.
ദേശീയപാത മേഖലാ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് എത്തിയത്. കാസര്‍കോട് ഒഴികെ ബാക്കി സ്ഥലങ്ങളില്‍ പുതിയതായി നിര്‍മ്മാണ പ്രവൃത്തികളും ടെന്‍ഡര്‍ നടപടികളും ആരംഭിക്കാനാകില്ലെന്നാണ് പുതിയ ഉത്തരവ്. ഈ പ്രദേശങ്ങളെ ദേശീയപാത വികസനത്തിന്റെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെതിരെയാണ് മന്ത്രി ജി. സുധാകരന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്. കേരളത്തില്‍ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒന്നാം മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം.
കേരളത്തെയും കര്‍ണാടകയെയുമാണ് പുതിയ ഉത്തരവില്‍ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയിരിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളുണ്ടോ എന്നും സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നു.
Content Highlights: national highway development; minister g sudhakaran sends letter against union govt's new order
Share this Article