പാലക്കാട്: വാളയാറിനടുത്ത് അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണമാവശ്യപ്പെട്ടുള്ള സമരങ്ങളും പ്രതിഷേധവും ബുധനാഴ്ചയും തുടര്‍ന്നു. വ്യാഴാഴ്ച ദേശീയ ബാലാവകാശ കമ്മിഷന്‍ വാളയാറിലെത്തും.
ബി.ജെ.പി.യുടെ നേതൃത്വത്തില്‍ അട്ടപ്പള്ളത്താരംഭിച്ച 100 മണിക്കൂര്‍ സമരം ബുധനാഴ്ച വൈകീട്ട് 36 മണിക്കൂര്‍ പിന്നിട്ടു. രണ്ടാംദിവസത്തെ സമരം സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ, സംസ്ഥാന സെക്രട്ടറി രേണുസുരേഷ്, ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മുസ്തഫ, ഒ.ബി.സി. മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ.കെ. ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെ 56 പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. എ.ബി.വി.പി. പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
content highlights: national commission for protection of child right to visit walayar today
Share this Article
Related Topics