ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. എന്‍. കെ. പ്രേമചന്ദ്രന്‍ എംപിയാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട്.
ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബില്‍. ബില്‍ എപ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.
Content Highlights: n k premachandran, private bill, sabarimala women entry
Share this Article
Related Topics