കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ പോര്‍മുഖം തുറന്ന് യൂത്ത് ലീഗ്. മന്ത്രി നടത്തിയ നിയമനങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കും.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനം ഉള്‍പ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ പിതൃസഹോദരനായ അദീപിന് നിയമനം നല്‍കിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം.
ഇതിനുപിന്നാലെയാണ് കുടുംബശ്രീയില്‍ അടക്കം മന്ത്രിയുടെ നിര്‍ദേശപ്രകാരം അറുപതോളം നിയമനങ്ങള്‍ നടത്തിയതായി ആരോപണമുയര്‍ന്നത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം തുടങ്ങാന്‍ യൂത്ത് ലീഗ് തീരുമാനമെടുത്തത്.
Share this Article
Related Topics