മുനമ്പം മനുഷ്യക്കടത്ത്: നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്


ബിജു പങ്കജ്‌‌/മാതൃഭൂമി ന്യൂസ്

2 min read
Read later
Print
Share

ദൃശ്യത്തില്‍ പോലീസും ഐ ബിയും തിരയുന്ന ശ്രീലങ്കക്കാരായ ശെല്‍വരാജും ശ്രീകാന്തുമുണ്ട്

കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നു. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ഡിലീറ്റ് ചെയ്ത ദൃശ്യം റിട്രീവ് ചെയ്താണ് പോലീസ് പുറത്തെടുത്തത്.

ദൃശ്യത്തില്‍ പോലീസും ഐബിയും തിരയുന്ന ശ്രീലങ്കക്കാരായ ശെല്‍വരാജും ശ്രീകാന്തുമുണ്ട്. ഓരോ ബോട്ടുകളിലും കയറി സൗകര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. വലിയ ബോട്ട് വേണമെന്നും ദൃശ്യത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രധാന പ്രതികളായ ശ്രീകാന്തും ശെല്‍വരാജും മുനമ്പത്തു നേരിട്ട് എത്തിയതിനുള്ള നിര്‍ണായക തെളിവാണിത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍നിന്ന് ഒരാളെക്കൂടി അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയാണ് പിടിയിലായത്. ഇയാള്‍ സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ് സൂചന.

തിങ്കളാഴ്ച രാത്രി രവിയെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചു. നേരത്തേ പിടിയിലായ പ്രഭു ദണ്ഡപാണിയുടെ കൂട്ടുകാരനാണ് രവി. രവിയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവര്‍ യാത്രപോയ സംഘത്തിലുണ്ടെന്ന് പറയുന്നു. ഡല്‍ഹിയില്‍നിന്ന് പിടിച്ച പ്രഭുവിനെ നേരത്തേ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018


mathrubhumi

1 min

രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Aug 2, 2018


mathrubhumi

വീണ്ടും മണിമുഴക്കം: 'സബ് കളക്ടര്‍ വെറും ചെറ്റ'

Apr 23, 2017