കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ കോടികളുടെ ഇടപാടു നടന്നുവെന്ന് വിവരം. മുനമ്പത്തുനിന്ന് പുറപ്പെട്ട ബോട്ടില്‍ കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് ഡല്‍ഹി സ്വദേശികള്‍ പോലീസ് പിടിയിലായി. ദീപക്, പ്രഭു എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തതില്‍നിന്നുമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നെന്ന വിവരം പുറത്തെത്തിയത്.
മുനമ്പത്തുനിന്ന് ബോട്ടില്‍ കയറാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഡല്‍ഹി അംബേദ്കര്‍ കോളനിയിലേക്ക് ദീപക്കും പ്രഭുവും തിരികെ പോയിരുന്നു. മുനമ്പം, കൊടുങ്ങല്ലൂര്‍ മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തില്‍ കോടികളുടെ ഇടപാടു നടന്നെന്നാണ് ചോദ്യം ചെയ്യലില്‍നിന്ന് പോലീസിന് ലഭിക്കുന്ന വിവരം. പോകാന്‍ തയ്യാറായ ആളുകളില്‍നിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായാണ് വിവരം. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ആളുകള്‍ ബോട്ടില്‍കയറി പോയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ഓരോരുത്തരില്‍നിന്നും ഒന്നരലക്ഷം രൂപ മുന്‍കൂറായി വാങ്ങിയിരുന്നുവെന്നാണ് സൂചന.
പലസ്ഥലങ്ങളില്‍നിന്നുള്ള ആളുകള്‍ വ്യത്യസ്തയിടങ്ങളിലുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ചതാണ് പോയ ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള വ്യക്തതക്കുറവിനു കാരണം.
content highlights: munambam human trafficking
Share this Article
Related Topics