കൊല്ലം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഎം ആണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് കൊലപാതകത്തില്‍ കേരളാപോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ നടന്ന 30 രാഷ്ട്രീയ കൊലപാതകങ്ങളെയും കേരളസമൂഹം അപലപിക്കുന്നുണ്ടെന്നും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആയുധം താഴെ വെയ്ക്കണമെന്ന് സര്‍ക്കാരിനോട് കെപിസിസി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം അക്രമത്തിന്റെ പാത വെടിയുന്നതു വരെ ധര്‍മസമരവുമായി കെപിസിസി മുന്നോട്ട് പോകും. പെരിയയിലെ ഇരട്ടകൊലപാതകം അതിക്രൂരവും പൈശാചികവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം ഒരു പ്രഹസനമായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Mullapalli Ramachandran accuses CPM and Govt , Periya Double Murder
Share this Article
Related Topics