കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട. വ്യാഴാഴ്ച പുലര്‍ച്ചെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറന്‍സി കൂടി പിടികൂടി. ബുധനാഴ്ച 10.86 കോടിയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.
സംഭവത്തില്‍ തൃശൂര്‍ മാള സ്വദേശി വിഷ്ണുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിഷ്ണു. പതിവ് പരിശോധനക്കിടെയാണ് ബാഗേജില്‍ രഹസ്യമായി സൂക്ഷിച്ച കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്.
നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായി വന്‍തുകയുടെ വിദേശ കറന്‍സി പിടികൂടിയതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Share this Article
Related Topics