ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈ മെറ്റ്. ഇക്കൊല്ലം മണ്‍സൂണ്‍ ദുര്‍ബലമായിരിക്കുമെന്നും സ്‌കൈ മെറ്റിലെ കാലാവസ്ഥാ വിദഗ്ധന്‍ സമര്‍ ചൗധരി പറഞ്ഞു.
സാധാരണയായി ഡല്‍ഹിയിലും പരിസരപ്രദേശത്തും മണ്‍സൂണ്‍ എത്തുന്നത് ജൂണ്‍ അവസാന ആഴ്ചകളിലാണ്. എന്നാല്‍ ഇത് ഇത്തവണ 10-15 ദിവസം വൈകിയേക്കും.
കഴിഞ്ഞ അറുപത്തഞ്ചു വര്‍ഷത്തിനിടെ,ഏറ്റവും വരള്‍ച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമാണിതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി മണ്‍സൂണിനു മുന്നോടിയായി 131.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍ ഇക്കുറി ലഭിച്ചത് 99 മില്ലി മീറ്ററാണ്. എല്‍നിനോയാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Monsoon likely to hit kerala within 48 hours says sky met
Share this Article