കോട്ടയം: പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ കോട്ടയത്ത് ഇന്നുച്ചയ്ക്ക്(ഞായറാഴ്ച) ജോസ് കെ മാണി പക്ഷം സംസ്ഥാന കമ്മറ്റി യോഗം വിളിച്ചതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന സൂചന ശക്തമാകുന്നു.
യോഗം വിളിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പങ്കെടുക്കരുതെന്നും ജോസഫ് എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ഇ മെയില്‍ സന്ദേശം അയച്ചു. വിഷയത്തില്‍ പ്രതികരണവുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം, മോന്‍സ് ജോസഫ് എന്നിവര്‍ രംഗത്തെത്തി.
പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഭാഗീയത ഉണ്ടാക്കാന്‍ ഇടവരുത്തുന്ന തരത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം യോഗം വിളിച്ചത് തീര്‍ച്ചയായും വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും മോന്‍സ് കൂട്ടിച്ചേര്‍ത്തു.
യോഗം വിളിച്ച ജോസ് കെ മാണി വിഭാഗത്തിന്റെ നടപടി പാര്‍ട്ടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ജോയ് ഏബ്രഹാം പ്രതികരിച്ചു. ചെയര്‍മാന്‍ നിര്‍ദേശിക്കുമ്പോള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കത്തയച്ച് യോഗം വിളിക്കുന്നത്. പത്തുദിവസത്തെ നോട്ടീസാണ് നല്‍കുക. ഇന്നത്തെ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്നും ജോയ് ഏബ്രഹാം പറഞ്ഞു.
content highlights: monce joseph on jose k mani's decision to hold meeting
Share this Article
Related Topics