തിരുനാവായ: പ്രളയജലത്തില്‍ വീണ് മരണപെട്ട അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശിയായ അബ്ദുല്‍ റസാഖിന്റെ കുടുംബത്തിനാണ് വിശ്വശാന്തിയുടെ സഹായഹസ്തം ലഭിക്കുന്നത്.
വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു ഡയറക്ടര്‍മാരും ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് അബ്ദുല്‍ റസാഖിന്റെ ഭവനത്തിലെത്തി. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയും റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
പ്ലസ് വണ്ണിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസ ചിലവാണ് വിശ്വ ശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്ത്. റസാഖിന്റെ കുട്ടികളുമായി മോഹന്‍ലാല്‍ ഫോണിലൂടെ സംസാരിച്ചിരുന്നു.
സൗത്ത് പല്ലാറ്റിലെ പുഞ്ചപ്പാടത്ത് വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടയിലായിരുന്നു അബ്ദുല്‍റസാഖ് മരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അബ്ദുള്‍ റസാഖിന്റെ മകന്‍ അലാവുദ്ദീനും ഭാര്യയുടെ സഹോദരന്റെ മകനും കൂടെ നടന്നു വരുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തിയ ശേഷം അബ്ദുല്‍റസാഖ് കുഴഞ്ഞ് വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു. നസീറയാണ് ഭാര്യ. അല്‍അമീന്‍, അലാവുദ്ദീന്‍, സഹദിയ എന്നിവര്‍ മക്കളും.
content highlights: Mohanlal's Viswasanthi foundation helps Abdul Rasaq family died in Flood, Major ravi gives cheque
Share this Article
Related Topics