തൃശൂര്‍: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജെ.എന്‍.യു സംഭവത്തിലെ വ്യാജവീഡിയോ ദൃശ്യങ്ങള്‍ ഒറിജിനലായതെന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. ദാദ്രിയിലെ മട്ടണ്‍ ബീഫായതും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. തൃശൂരില്‍ ഇ.എം.എസ് അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാനായി എത്തിയ കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പണമുള്ളൂ. മോദി എപ്പോഴും ഫ്‌ളൈറ്റ് മോഡിലാണ്. നാടിന്റെ വികസനത്തിന് പ്രധാനമന്ത്രിക്ക് പണമില്ല. വിദ്യാഭ്യാസത്തിനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ഇവിടെ പണമില്ല. സമൂഹത്തിനായി പോരാടുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുണ്ടെന്നും കനയ്യകുമാര്‍ കുറ്റപ്പെടുത്തി.
Share this Article
Related Topics