തിരുവനന്തപുരം: ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.
'അയാളെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. ഓടാന്‍ ആരും പറഞ്ഞിട്ടുമില്ല. അദ്ദേഹം അവിടെത്തന്നെ നിന്നാല്‍ മതി. മെട്രോ പണിയുന്നതിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് അസംബ്ലിയില്‍ മലയാളത്തില്‍ പറഞ്ഞതാണ്'- സുധാകരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ അനുമതി കിട്ടാതെവന്നാല്‍ ഈ പറയുന്നവരാരും കൂടെക്കാണില്ല. അനുമതി കിട്ടിയാല്‍ ശ്രീധരനുമായി ചര്‍ച്ചചെയ്യും. ശ്രീധരനെ വെച്ച് ആരും രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി സുധാകരന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍.സി) അടുത്തിടെ പിന്മാറിയിരുന്നു. ഇതേക്കുറിച്ചാണ് മന്ത്രി പ്രതികരിച്ചത്.
Content Highlights: G Sudhakaran, light metro, E Sreedharan
Share this Article
Related Topics