തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ പരാജയപ്പെടാനുള്ള കാരണം തന്റെ 'പൂതന' പരാമര്‍ശമല്ലെന്ന് പാര്‍ട്ടി നടത്തിയ ദീര്‍ഘമായ വിലയിരുത്തലില്‍ വ്യക്തമായതായി മന്ത്രി ജി സുധാകരന്‍. തെറ്റായ പ്രചാരണത്തിലൂടെ വീഴ്ചകളെ മറയ്ക്കാനാവില്ലെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പാര്‍ട്ടി വിലയിരുത്തലില്‍ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പറഞ്ഞത്.
എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം താനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായി അത് പറയാന്‍ തയ്യാറാവണം.
ഷാനിമോള്‍ പോലും തന്റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്നും സുധാകരന്‍ കുറിച്ചു.
content highlights: G Sudhakaran, Facebook post, Aroor by election
Share this Article
Related Topics