ശബരിമലയില്‍ കയറാന്‍ ഒരു യുവതിക്കും സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍


1 min read
Read later
Print
Share

ശബരിമലയില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം തൃപ്തി ദേശായി അടക്കം ഒരു യുവതിയ്ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍ കയറില്ലെന്നും ശബരിമലയില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബിന്ദു അമ്മിണിക്ക് നേരേയുണ്ടായ മുളകുസ് പ്രേ ആക്രമണത്തിനോട് യോജിപ്പില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം ആക്രമണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങള്‍ക്ക് നിര്‍ഭയമായി ശബരിമലയില്‍ വരാമെന്നും സമാധാനപരമായാണ് തീര്‍ഥാടനം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ശബരിമല ദര്‍ശനത്തിനെത്തിയ ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. തുടര്‍ന്ന് ശബരിമലയിലേക്ക് യാത്രതിരിച്ചെങ്കിലും പിന്നീട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. ഇവിടെവെച്ച് ബിന്ദു അമ്മിണിക്ക് നേരേ മുളകുസ്പ്രേ ആക്രമണവും കൈയേറ്റവുമുണ്ടായി.

Content Highlights: minister ak balan says government wont give protection to any woman to enter sabarimala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി; പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

Nov 26, 2018


mathrubhumi

1 min

ജേക്കബ് തോമസിനെതിരെ പ്രാഥമികാന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

Jan 8, 2016


mathrubhumi

1 min

സ്‌കൂട്ടര്‍യാത്രക്കാരിക്കു നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷകനായി ലോറി ഡ്രൈവര്‍

Jul 9, 2019