തിരുവനന്തപുരം: എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എം.ജി.സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. വിവാദ മാര്‍ക്ക് ദാനത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
അതേസമയം, എം.ജി. സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. മോഡറേഷന്‍ നല്‍കിയതിനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നതെന്നും ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നതെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു. അദാലത്തില്‍ മോഡറേഷന്‍ തീരുമാനിച്ചിട്ടില്ലെന്നും സിന്‍ഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ പരോക്ഷമായി സൂചിപ്പിച്ച് ഒരു പ്രമുഖ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്നും കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു.
അതിനിടെ, സര്‍വകലാശാല അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുറത്തുവന്നു.
Content Highlights: mg university moderation controversy; governor seeks report from vice chancellor
Share this Article
Related Topics