ഐ.എസ്സില്‍ ചേര്‍ന്നിട്ടില്ലെന്ന് മലപ്പുറം സ്വദേശിയുടെ സന്ദേശം


1 min read
Read later
Print
Share

യമനിലെ പഠനം കഴിഞ്ഞാല്‍ തിരിച്ച് എത്തുമെന്ന് യുവാവ്

മലപ്പുറം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടില്ലെന്ന് മതം മാറി നാടുവിട്ട മലപ്പുറം സ്വദേശി അബ്ദുള്ള എന്ന അഖില്‍. ഇ മെയില്‍ വഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അബ്ദുല്ലയുടെ സന്ദേശം ലഭിച്ചത്. ഫോണിലൂടെ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പെരിന്തല്‍മണ്ണ സി ഐയ്ക്കുമാണ് അഖില്‍ സന്ദേശമയച്ചത്.

ഐ എസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. യമനിലെ പഠനം കഴിഞ്ഞാല്‍ തിരിച്ച് എത്തുമെന്ന് മകന്‍ അറിയിച്ചുവെന്ന് പിതാവ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് എഞ്ചിനീയറിങ് പഠനത്തിനിടെ അഖില്‍ മതംമാറി അബ്ദുള്ളയെന്ന പേര് സ്വീകരിച്ച് നാടുവിട്ടത്.

ഇ മെയിലിന്റെ ഉറവിടം പോലീസ് അന്വേഷിച്ച് വരുകയാണ്. വീട്ടിലേക്ക് വിളിച്ച ഫോണ്‍ നമ്പരും പോലീസ് പരിശോധിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

36.5 കോടിയുടെ അഴിമതി: മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിത പരിശോധന

Feb 26, 2016


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018