കൊച്ചി: 16 ദിവസം തുടര്‍ച്ചയായി വില കൂടിയ ശേഷം ഇന്ധന വില 'കുറഞ്ഞു'. വിലക്കുറവിന്റെ ആശ്വാസം അറിഞ്ഞാല്‍ ഞെട്ടും. ഒരു പൈസയാണ് ബുധനാഴ്ച കുറച്ചത്.
കര്‍ണാടക തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിര്‍ത്തിവെച്ച ദിവസേനയുള്ള വില വര്‍ധന വോട്ടെടുപ്പ് കഴിഞ്ഞതോടെ പുനരാരംഭിച്ചു. 16 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടി
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ രാവിലെ ട്വീറ്റ് ചെയ്തത് പെട്രോളിനും ഡീസലിനും യഥാക്രമം 60 പൈസയും 59 പൈസയും വീതം കുറഞ്ഞതായിട്ടാണ്.
എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തന്നെ യഥാര്‍ഥത്തില്‍ കുറഞ്ഞത് ഒരു പൈസ മാത്രമാണെന്ന് അറിയിക്കുകയായിരുന്നു.
Content Highlights: Cut In Petrol, Diesel Prices by one paisa
Share this Article
Related Topics