കൊച്ചി: ദുഃഖവെള്ളി സന്ദേശത്തില്‍ സീറോ മലബാര്‍ സഭാ ഭൂമിയിടപാട് പരാമര്‍ശിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാഷ്ട്രത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതി അളക്കാമെന്ന് കരുതുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സഭയില്‍ പലപ്പോഴും അത് നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുകയെന്നത് ഒരു പൗരന്റെ കടമയാണ്. എന്നാല്‍, പ്രാമുഖ്യം നല്‍കേണ്ടത് ദൈവത്തിന്റെ നിയമത്തിനാണെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മപ്പെടുത്തി.
കോടതി വിധികള്‍ കൊണ്ട് സഭയെ നീയന്ത്രിക്കാമെന്ന് വിശ്വസിക്കുന്നവര്‍ സഭയിലുണ്ട്. എന്നാല്‍, വിശ്വാസികള്‍ സഭാ നിയമങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദിനാള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍, അതിന് വിരുദ്ധമായ നിലപാടാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
Share this Article
Related Topics