തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയില്‍ നാലു വയസ്സുകാരി ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു..കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി ഫാത്തിമ(4), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് കദീജ, എടത്വ തലവടിയില്‍ വിജയകുമാര്‍, കാസര്‍കോട് അഡൂര്‍ സ്വദേശി ചെനിയ നായിക് ,ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്.
കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ. ഫോട്ടോ: ദേവരൂപ്.
ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട്ടെ മുഴുവന്‍ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. മൂന്നിടത്ത് ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്. കൊച്ചി ചെല്ലാനത്ത് കടലാക്രമണം ശക്തമായി. പത്തിലേറെ വീടുകളില്‍ വെള്ളം കയറി. അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍ പൊട്ടി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.
ജലനിരപ്പ് ഉയരുന്നതിനാല്‍ പത്തനംതിട്ട മണിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
Share this Article
Related Topics