കണ്ണൂര്‍: മലയാളി ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ് ആണ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
കഴിഞ്ഞ നവംബറില്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനാഫ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മനാഫിന്റെ സുഹൃത്തായ ഖയൂം ആണ് മനാഫിന്റെ മരണം സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്.
2009ല്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കുന്നുംകൈയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ്. പിന്നീട് ഇയാള്‍ ഇന്ത്യ വിടുകയും ഐഎസില്‍ ചേര്‍ന്ന് സിറിയയിലേയ്ക്ക് പോകുകയുമായിരുന്നു.
Share this Article
Related Topics