തിരുവനന്തപുരം: ഐ എസില്‍ ചേര്‍ന്ന നാലുമലയാളികള്‍ കൊല്ലപ്പെട്ടതായി സൂചന.മലയാളികള്‍ മരിച്ച വിവരത്തെ കുറിച്ച് എന്‍ഐഎയില്‍നിന്ന് അനൗദ്യോഗിക അറിയിപ്പു ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചത്. അമേരിക്കന്‍ സേനയുടെ ബോംബ് ആക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് സൂചന.
അതേസമയം വിഷയം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍ ഐ എ പ്രതികരിച്ചു. വിവരം പരിശോധിച്ചുകെണ്ടിരിക്കുകയാണ്. ഇന്റര്‍ പോളില്‍നിന്നോ അഫ്ഗാന്‍ സര്‍ക്കാരില്‍നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും എന്‍ ഐ എ അറിയിച്ചു.
മരിച്ചു എന്ന് കരുതപ്പെടുന്ന മൂന്നുപേരില്‍നിന്ന് കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായും സൂചനയുണ്ട്.
content highlights: malayali's joined IS killed
Share this Article
Related Topics