കാസര്‍കോട്: സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന കാസർകോട് സ്വദേശികളുമായ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം. ഐ.എസിനെതിരായ സെന്യത്തിന്റെ നീക്കം ശക്തമായതോടെയാണ് തിരികെവരാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്.
ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളായ കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളംപച്ചി സ്വദേശിയായ ഫിറോസ് ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഒന്നരമാസം മുന്‍പ് ഇയാള്‍ അടുത്ത ബന്ധുവിനെ വിളിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോള്‍ സിറിയയിലാണ്. ഐ.എസിനെതിരായ സൈനികനീക്കം ശക്തമാക്കിയതാണ് മനംമാറ്റത്തിന് കാരണമെന്നാണ് അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
2016 ജൂണ്‍മാസത്തിലാണ് കാസര്‍കോട് പീസ് പബ്ലിക് സ്‌കൂള്‍ ജീവനക്കാരനായ ഫിറോസ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തിലായിരുന്നു രാജ്യം വിട്ടത്. മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ടിംഗ് നടത്തിയിരുന്ന അബ്ദുള്‍ റാഷിദ് അമേരിക്കന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഫ്ഗാനിസ്താനിലെ ഖൊറോസാവിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
Content Highlights: Malayali IS members
Share this Article
Related Topics