പത്തനംതിട്ട: ആനയും പാപ്പാനും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലുമപ്പുറമാണ്. പാപ്പാനോടുള്ള ആനയുടെ സ്‌നേഹത്തിന്റെ നിരവധി കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ആനയുടെ കാലില്‍ ചാരി ഇരിക്കുന്നവര്‍, ആനയുടെ അടിയില്‍ കിടക്കുകയും ഇരിക്കുകയും ചെയ്യുന്ന പാപ്പാന്മാര്‍ ഒക്കെ എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. അത്തരത്തില്‍ പാപ്പാനൊപ്പം കിടന്നുറങ്ങുന്ന ആനയുടെയും ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മലയാലപ്പുഴ രാജന്‍ എന്ന ഗജവീരനാണ് പാപ്പാന്‍ മണികണ്ഠന് കാവലായി നില്‍ക്കുകയും അവസാനം പാപ്പാനൊപ്പം കിടന്നുറങ്ങുകയും ചെയ്തത്. ഗോപാലശ്ശേരി ആനപ്രേമി സംഘം അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
മണികണ്ഠന്‍ പായ വിരിച്ച് ആനയക്കടുത്ത് കിടന്നുറങ്ങുമ്പോള്‍ കാവല്‍ നില്‍ക്കുന്ന ചിത്രമാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ഉറക്കം വന്നപ്പോള്‍ പാപ്പാനൊപ്പം ആനയും കിടന്നുറങ്ങുന്നതാണ് ചിത്രം. ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആനപ്രേമികള്‍ ഏറ്റെടുത്തത്.
Content Highlights: Malayalappuzha Rajan elephant slept with his mahout
Share this Article
Related Topics